NATIONAL


രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും

രണ്ട് ദിവസ്സത്തെ ഇടവേളയ്ക്ക് ശേഷം പാർലമെന്റ് സമ്മേളനം ഇന്ന് പുനരാരംഭിയ്ക്കും. സുപ്രധാനമായ ആന്റി – മാരിടൈം നിയമ ഭേഭഗതി ആണ് ഇന്ന് ലോകസഭയുടെ നിയമ നിർമ്മാണ അജണ്ട. ആഴക്കടലിലെ കടൽക്കൊള്ളയ്‌ക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യൻ അധികാരികളെ പ്രാപ്തമാക്കുന്നതാണ് ബിൽ.

ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ നിലവിലുള്ള നിയമത്തിലെ പരിമിതികൾ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഭേഭഗതി. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനോട് ചേർന്നുള്ള കടലിന്റെ എല്ലാ ഭാഗങ്ങളിലും പുതിയ ഭേഭഗതി അനുസരിച്ച് ഇന്ത്യയ്ക്ക് വിദേശികൾ ഉൾപ്പടെയുള്ള കുറ്റവാളികൾക്ക് എതിരെ നടപടികൾ സ്വീകരിയ്ക്കാം. കടൽക്കൊള്ളയിൽ കൊലപാതകശ്രമമോ മരണത്തിൽ കലാശിക്കുകയോ ചെയ്താൽ അത് ജീവപര്യന്തം തടവോ മരണമോ ആണ് പുതിയ ഭേഭഗതി പ്രകാരമുള്ള ശിക്ഷ. കടൽക്കൊള്ള നടത്താൻ ശ്രമിക്കുകയോ മറ്റുള്ളവരെ അതിൽ പങ്കാളികളാക്കാൻ നിർദേശിക്കുകയോ ചെയ്താലും പിഴയോടൊപ്പം 14 വർഷം വരെ ശിക്ഷ ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button