PONNANI
120 കിലോ ഭാരമുള്ള ഭീമൻ തിരണ്ടി വലയിൽ
പൊന്നാനി: പൊന്നാനിയിൽ വള്ളക്കാർക്ക് ഭീമൻ മത്സ്യം ലഭിച്ചു. 120 ലധികം കിലോ ഭാരമുള്ള തിരണ്ടിയാണ് ഇന്നലെ ലഭിച്ചത്.കിലോക്ക് 180 രൂപ നിരക്കിലാണ് വിറ്റത്. മാസങ്ങളായി പൊന്നാനിയിൽ നിരവധി ഇനങ്ങളിലെ ഭീമൻ മത്സ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇവ ലഭിക്കുന്നത് വല കേടുവരാൻ കാരണമാകാറുണ്ട്. വിദേശ മാർക്കറ്റിൽ ഏറെ വിപണന സാധ്യതയുള്ള മത്സ്യമാണ് തിരണ്ടി.