EDAPPAL

അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് 23ന് തുടക്കമാകും;സീസൺ ടിക്കറ്റ് ലോഞ്ചിങ് ഇന്ന്

എടപ്പാൾ: സ്കൈ ബ്ലൂ സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന
അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസ:23ന് തുടക്കമാകും. ഒരു മാസത്തിൽ അതികം നീണ്ടു നിൽക്കുന്ന മത്സരം പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളൈഡ് ലൈറ്റ് സ്റ്റേഡിയത്തിൽ (കെവി മുഹമ്മദ് ഹാജി അയിലക്കാട് മൈതാനിയിൽ) ആരംഭിക്കും. എല്ലാ ദിവസവും രാത്രി 8:30നാണ് കളികൾ.സെവൻസ് ഫുട്ബോൾ അസ്സോസിയേഷനിൽ (S.F.A)രജിസ്റ്റർ ചെയ്ത 24പ്രമുഖ ടീമുകൾ അണിനിരക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ എംപി ,MLA മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സമ്പന്ധിക്കും. ഫുടബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് ലോഞ്ചിങ് ഇന്ന് (4/12/22,ഞായർ)വൈ:3മണിക്ക് മുൻ ഇന്ത്യൻ ഇന്റർ നാഷണൽ ഫുട്ബോൾ താരം യൂ.ഷറഫലി എടപ്പാൾ ഫോറം മാളിൽ വെച്ച് നിര്വഹിക്കുന്നതാണ് ഫുട് ബോൾ ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ എടപ്പാൾ പൊന്നാനി റോഡിൽ തുറന്ന് പ്രവർത്തനം ആരംഭിക്കാൻ പോകുന്ന മോക്ക മെൻസ് വെയർ &വെഡിങ് സെന്ററാണ് വിന്നേഴ്സ് ട്രോഫി സ്പോസർ ചെയ്തിരിക്കുന്നത് എടപ്പാളിലെ ഫോറം സെന്ററൂം റണ്ണേഴ്‌സ് ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത് ലൂട്ട് മെൻസ്വെയറൂമാണ് മറ്റൊരു പ്രധാന സ്പോസർ എടപ്പാൾ നടുവട്ടത്തുള്ള നോവ ഗോൾഡ് എന്ന സ്ഥാപനമാണ് .നമ്മുടെ പ്രദേശത്തിന്റെ ജനകീയ ഉത്സവമായ ഈ ഫുട്ബോൾ മാമാങ്കം വിജയിപ്പിക്കുന്നതിന് മുഴുവൻ ആളുകളുടെടെയും സഹായങ്ങൾ അഭ്യര്ഥിക്കുന്നതോടൊപ്പം എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്ന്
ചെയർമാൻ യു പി പുരുഷോത്തമൻ ജന:കൺവീനർ നൗഫൽ സി തണ്ടിലം ,അസ്‌ലം തിരുത്തി,സുമേഷ് ഐശ്വര്യ,ഹമീദ് നടുവട്ടം,ഹാരിസ് തൊഴുത്തിങ്ങൽ തുടങ്ങിയവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button