EDAPPALLocal news
കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപെട്ട സന്നദ്ധ സേവകർക്ക് അണുനശീകരണ ഉപകരണങ്ങൾ നൽകി ഡി.എ.സി.എ കേരള ക്രിക്കറ്റ് താരം വിഷ്ണു

എടപ്പാൾ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപെട്ട സന്നദ്ധ സേവകർക്ക് അണുനശീകരണ ഉപകരണങ്ങൾ നൽകി ഡി.എ.സി.എ കേരള രഞ്ജിട്രോഫി ക്രിക്കറ്റ് താരം പി ആർ വിഷ്ണു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപെട്ട യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് വേണ്ടി വൈറ്റ് ഗാർഡ് അംഗം ഗഫൂർ മാണൂർ ഏറ്റു വാങ്ങി.
ആംബുലൻസിലേക്ക് ഓക്സി മീറ്ററും വിതരണം ചെയ്തു.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്, പത്തിൽ സിറാജ്, റഫീഖ് ചേകനൂർ, കൃഷ്ണദാസ്, ഷാമോൻ എന്നിവർ പങ്കെടുത്തു
