PONNANI

പൊന്നാനി കോൾ വികസനം കരാറുകാരുടെ യോഗം 15ന്

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പൊന്നാനി കോൾ മേഖലയിൽ നടപ്പിലാക്കുന്ന ടെൻഡറായ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ 15ന് കരാറുകാരുടെ യോഗം വിളിക്കാൻ അർഡിഒയുടെ നേതൃത്വത്തിൽ ചേർന്ന കോൾ വികസന സമിതി യോഗം തീരുമാനിച്ചു. പൊന്നാനി കോളിൽ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തുന്നതിനായി കൃഷി, കെഎൽഡിസി, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗവും 15ന് ചേരും. റീബിൽഡ് കേരളയുടെ സേവിങ്സ് ഫണ്ട്. ഉപയോഗപ്പെടുത്തി ആവശ്യമായ സ്ഥലങ്ങളിൽ ബണ്ടുകൾ നിർമിക്കാനാവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനമായി. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ കെഎൽഡിസി പ്രൊജക്ട് എൻജിനിയറുടെ സേവനം പെരുമ്പടപ്പ് ബ്ലോക്കിൽ ലഭ്യമാക്കുന്നുണ്ട്. 298 കോടിയുടെ പദ്ധതികളാണ് പൊന്നാനി തൃശൂർ കോൾ മേഖലയിൽ നടപ്പിലാക്കുന്നത്. എംഎൽഎമാരായ പി നന്ദകുമാർ, എൻ കെ അക്ബർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, ആർഡിഒ സുരേഷ് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button