കടപ്പുറത്ത് ഉൽസവമായി ചെമ്മീൻ ചാകര
വറുതിക്കിടെ പ്രതീക്ഷയോടെ കടലിലിറങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ക്ക് തിരിച്ചടിയായി കാലാവസ്ഥ മുന്നറിയിപ്പ് എത്തിയതോടെ ബോട്ടുകളെല്ലാം വ്യാഴാഴ്ച രാവിലെത്തന്നെ കരക്കണഞ്ഞു. ഇന്‍ബോര്‍ഡ്, ഔട്ട് ബോര്‍ഡ് വള്ളങ്ങളെല്ലാം ബുധനാഴ്ച രാത്രിയോടെ കരക്കെത്തിയിരുന്നു.
കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടുകളെല്ലാം ഫിഷറീസിെന്റ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഹാര്‍ബറിലെത്തിയത്. മിക്ക ബോട്ടുകള്‍ക്കും യഥേഷ്ടം ചെമ്മീനും കിളിമീനും അയലയും ലഭിച്ചു. ചെമ്മീന്‍ കൊട്ടക്ക് 3000 രൂപ നിരക്കിലാണ് വിറ്റഴിച്ചത്.
മത്തി കിലോക്ക് 300 രൂപയും കിളിമീന്‍ 280 രൂപയുമായിരുന്നു പ്രാദേശിക മാര്‍ക്കറ്റുകളിലെ വില. മത്സ്യബന്ധന മേഖലക്ക് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയതിെന്റ ഭാഗമായി കടലിലിറങ്ങിയ ദിവസം തന്നെ കാലാവസ്ഥ മുന്നറിയിപ്പും എത്തി. തുടര്‍ച്ചയായി മൂന്ന് ദിവസം കടലിലിറങ്ങരുതെന്നാണ് മുന്നറിയിപ്പ്.
മുന്നറിയിപ്പ് അവസാനിച്ചാല്‍ കടലിലിറങ്ങുന്നവര്ക്കും കടുത്ത നിയന്ത്രണങ്ങളാണ് ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി ഹാര്‍ബറില്‍ ലേല നടപടികള്‍ അനുവദിക്കില്ല. മത്സ്യഫെഡ് നിശ്ചയിക്കുന്ന വിലക്കനുസരിച്ച് വിപണനം നടത്താനാണ് അനുമതി. കൂടാതെ ഫിഷറീസ് വകുപ്പ് നല്കുന്ന പാസ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ഹാര്‍ബറില്‍ പ്രവേശനം അനുവദിക്കൂ.
നിയമ ലംഘനം തടയാന്‍ ശക്തമായ പൊലീസ് സംവിധാനവും ഹാര്‍ബറുകളില്‍ ഏര്‍പ്പെടുത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ചിത്ര പറഞ്ഞു.