മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പിള്‍ ലോക്ഡൗണിലും ജില്ലാ ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പിള്‍ ലോക്ഡൗണിലും ജില്ലാ ഭരണകൂടം ഇളവുകള്‍ പ്രഖ്യാപിച്ചു.വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾ, വളം, കിടനാശിനി, മറ്റ് ഉല്പാദനോപാധികൾ, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 184 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,860 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,48,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,67,596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7882 ആയി.
