CHANGARAMKULAMLocal news
കനത്ത മഴയിലും കോവിഡ് പരിശോധ കര്‍ശനമാക്കി ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം:കനത്ത മഴയിലും കോവിഡ് പരിശോധ കര്‍ശനമാക്കി ചങ്ങരംകുളം പോലീസ്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അടക്കം കടുത്ത നിയന്ത്രങ്ങള്‍ നില നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പരിശോധന തുടരുന്നത്.യാത്രാ പാസില്ലാതെയും മതിയായ കാരണങ്ങളില്ലാതെയും എത്തുന്ന വാഹനങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്യുന്നുണ്ട്.നിരവധി വാഹനങ്ങള്‍ പോലീസ് തിരിച്ച് വിടുകയും ചെയ്യുന്നുണ്ട്.നമ്പറുകള്‍ എഴുതി വച്ചാണ് വാഹനങ്ങള്‍ കടന്ന് പോവാന്‍ അനുവദിക്കുന്നത്.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലും ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയിലും ആണ് ചങ്ങരംകുളം പോലീസിന്റെ കര്‍ശന പരിശോധന തുടരുന്നത്.സ്പെഷല്‍ പോലീസും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പരിശോധനയില്‍ പോലീസിന്റെ സഹായത്തിനായി രംഗത്തുണ്ട്
