EDAPPALLocal news

“പണമടച്ചില്ല” എടപ്പാളിലെ സി സി ടി വി ക്യാമറകൾ കരാറുകാരൻ ഊരിയെടുത്തു

എടപ്പാൾ: ടൗണിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ ഊരി മാറ്റി. എടപ്പാൾ മേൽ പാലത്തിന് താഴെ ഒരു മാസം മുമ്പാണ് സി സി ടി വി ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്കിൽ എത്തിയ സംഘം സ്ഫോടകവസ്തു കത്തിച്ച ദൃശ്യങ്ങൾ ശേഖരിക്കാൻ സി സി ടി വി പരിശോധിക്കാൻ
ഉദ്യോഗസ്ഥർ എത്തിയപ്പോൾ മോണിറ്റർ കാണാനായില്ല തുടർന്ന് അന്വേഷിച്ചപ്പോഴാണ് പണമടക്കാത്തതിനാൽ
ഊരിക്കൊണ്ടു പോയതാണെന്ന് മനസ്സിലായത്.

ദൃശ്യങ്ങൾ എടുക്കാൻ സ്ഥാപിച്ച കമ്പിനിയെ വിളിച്ചു വരുത്തി മോണിറ്റർ കൊണ്ട് വന്നാണ് ദൃശ്യം എടുത്തത്. ക്യാമറ സ്ഥാപിച്ച സ്ഥാപനത്തിന് പണം
നൽകാതെ വന്നതോടെ ബുധനാഴ്ച കമ്പിനി ഉടമകളുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ ക്യാമറ ഊരി കൊണ്ട് പോവുകയായിരുന്നു. കരാർ നൽകിയ കരാറുകൻ പണം നൽകാമെന്ന് പറഞ്ഞു ഇതുവരെയും പണം നൽകാത്തത്തിനാലാണ് ക്യാമറ ഊരിയത്.കഴിഞ്ഞ ദിവസത്തെ വലിയൊരു വാർത്തയുടെ ദൃശ്യങ്ങൾ നൽകിയത് ഈ ക്യാമറകൾ ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button