EDAPPALLocal news

എടപ്പാൾ ഗ്രാമപഞ്ചായത്ത് മെഗാ പരിശോധന ക്യാമ്പ്

മലപ്പുറം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാലും ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നില്കുന്നതിനാലും ട്രിപ്പിൾ ലോക്ക്ഡൌൺ ഏർപ്പെടുത്തിയിരിക്കുകയാണ്. മലപ്പുറത്തിനൊപ്പം ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരുന്ന ജില്ലകൾ ഇതിൽനിന്നും ഒഴിവായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനസർക്കാർ പ്രത്യേക പരിഗണന നൽകി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന്റ ഭാഗമായി എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 24/5/2021 മുതൽ 27/5/2021 വരെ പ്രതിദിനം 200 ആളുകളെ ടെസ്റ്റ്‌ ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്ത്‌ പ്രദേശത്തെ വ്യാപാരികൾ, മത്സ്യ-മാംസ വ്യാപാരികൾ , വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍, രാഷ്രീയ സന്നദ്ധ സേവനത്തിൽ ഏർപ്പെട്ടവർ തുടങ്ങിയ വിഭാഗത്തിൽ ഉള്ളവരെയാണ് പരിശോധന നടത്തുന്നത്. ഈ മെഗാ ടെസ്റ്റിൽ പങ്കെടുക്കുന്നവർ എടപ്പാൾ അംശംകച്ചേരിയിലുള്ള GMUP സ്കൂളിൽ രാവിലെ 10 മണിക്ക് എത്തിച്ചേരേണ്ടതാണ്.

വാർഡ്തല RRT കൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകളെ (15പേർ /വാർഡ് )പരിശോധനക്ക് വിധേയരാകുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്

രോഗലക്ഷണം ഉള്ളവരും രോഗബാധയുള്ളവരുമായി നേരിട്ട് സമ്പർക്കം ഉള്ളവരുടെ ടെസ്റ്റ്‌ എടപ്പാൾ CHC ലുള്ള ടെസ്റ്റിംഗ് സെന്ററിൽ വെച്ച് നടക്കുന്നതായിരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button