Local newsPONNANI
മൊബൈൽ ഫോൺ അനുബന്ധ മേഘലയെ അവശ്യ സർവീസായി അംഗീകരിക്കണം

നിയുക്ത എം എൽ എ ശ്രീ പി നന്ദകുമാറിന് നിവേദനം നൽകി എം പി ആർ എ കെ പൊന്നാനി
പൊന്നാനി: മൊബൈൽ ഫോൺ അനുബന്ധ മേഘലയെ അവശ്യ സർവീസായി അംഗീകരിച്ച് കൊണ്ട് ഈ മേഘലയിലെ ഷോപ്പുകളെ എല്ലാ വിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് തുറന്ന് പ്രവർത്തിപ്പിക്കാൻ ബഹു: മുഖ്യമന്ത്രിയിൽ സമ്മർദ്ധം ചെലുത്തണമെന്നാവശ്യപ്പെട്ട് കൊണ്ട് മൊബൈൽ ഫോൺ റീട്ടേ ലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള മലപ്പുറം ജില്ലാ പ്രസിഡൻറ് അബ്ദുൾ ഗഫൂർ പൊന്നാനിയുടെ നേത്രത്വത്തിൽ നിയുക്ത എം എൽ എ ശ്രീ പി നന്ദകുമാറിന് നിവേദനം നൽകി.എം പി ആർ എ കെ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ശിഹാബ് പൊന്നാനി, ഷൗക്കത്ത് ചങ്ങരംകുളം എന്നിവരും പങ്കെടുത്തു. ട്രിപ്പിൽ ലോക്ഡൗണിന് ശേഷം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എം എൽ എ ഉറപ്പ് നൽകിയതായി നേതാക്കൽ പറഞ്ഞു.
