PONNANI
കൃഷിഭവനുകൾ മുഖേന നാളികേരം സംഭരിക്കണം : കിസാൻസഭ പൊന്നാനി മണ്ഡലം


പൊന്നാനി : നാളികേരസംഭരണവുമായി ബന്ധപ്പെട്ട നിലവിലുള്ള മാനദണ്ഡങ്ങളിലെ അപാകതകൾ പരിഹരിച്ച് സംസ്ഥാനത്തിലെ എല്ലാ കൃഷിഭവനുകൾ മുഖേന പച്ചത്തേങ്ങ സംഭരിക്കാനുള്ള നടപടികൾ കൈക്കൊള്ളണ മെന്നു കിസാൻസഭ പൊന്നാനി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കമ്മറ്റി ഓഫീസിൽ ചേർന്ന കമ്മറ്റിയിൽ വി. എ. റസാഖ് (സെക്രട്ടറി കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മറ്റിസ്വാഗതം ആശംസിച്ചു.
എ.കെ. മുഹമ്മദുകുട്ടി (കിസാൻസഭ പൊന്നാനി മണ്ഡലം കമ്മറ്റി പ്രസിഡണ്ട്)അദ്ധ്യക്ഷം വഹിച്ചു . കിസാൻ സഭ സംസ്ഥാന കമ്മറ്റിയംഗം സി.അബ്ദു വിശദീകരണം നടത്തി. പ്രതിസന്ധിയിലായ കേരകർഷകരെ രക്ഷിക്കാൻ സർക്കാർ സത്വര നടപടികൾ കൈക്കൊള്ളണന്ന് സി. അബ്ദു സർക്കാരിനോടാവശ്യപ്പെട്ടു. ചർച്ചയിൽ കെ.രാജൻ, വി.സി. നജീബ് ,വി.വേണു ,സുബൈദബക്കർ ,വി.പി.ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.
