SPORTS
ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ് എഫ്സി മുംബൈ സിറ്റി സൂപ്പർ പോരാട്ടം


ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് ഇന്ന് ആദ്യ മത്സരം. മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് ഹൈദരാബാദിൻറെ തട്ടകത്തിലാണ് മത്സരം. ബർത്തലോമിയോ ഒഗ്ബച്ചെ അടക്കമുള്ള സൂപ്പർതാരങ്ങളുമായാണ് ഹൈദരാബാദ് കിരീടം നിലനിർത്താനുള്ള പോരാട്ടം തുടങ്ങുന്നത്. അഹമ്മദ് ജാഹു, മൊർത്താദാ ഫാൾ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ മുംബൈ നിരയിലും ഉണ്ട്.
