Local newsMALAPPURAM

‘സര്‍, അയല്‍പക്കത്തെ യുവതി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം

വളാഞ്ചേരി പോലീസിന് എത്തിയത് ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം അറിയിച്ചുള്ള ഫോൺകോൾ

മലപ്പുറം: വളാഞ്ചേരി പോലീസിന് എത്തിയത് ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം അറിയിച്ചുള്ള ഫോൺകോൾ. ‘സര്‍, അയല്‍പക്കത്തെ യുവതി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം.’  ഇരിമ്പിളിയം പഞ്ചായത്തിലെ പ്രദേശത്തുനിന്നാണ് വളാഞ്ചേരി പൊലീസ് സ്​റ്റേഷനിലേക്ക് പരിഭ്രാന്തമായ ഒരു ഫോണ്‍ കാള്‍ എത്തിയത്. ഉടന്‍ പോലീസ് കുതിച്ചെത്തി. 20കാരിയായ വീട്ടമ്മയാണ് ആത്മമഹത്യ ഭീഷണി മുഴക്കിയത്​. ഭര്‍ത്താവും വീട്ടുകാരും തമ്മിലുള്ള പിണക്കത്തെ തുടര്‍ന്ന്​ ഭീഷണിപ്പെടുത്തിയതാണ്. പൊലീസും കൂടെ വന്നവരും സമാധാനിപ്പിച്ചു, കൂടെ ഉപദേശവും നല്‍കി. യുവതി ആത്മമഹത്യ ഭീഷണി പിന്‍വലിക്കുകയും ചെയ്തു. കുടുംബത്തി​ന്റെ വീട്ടുസാഹചര്യങ്ങള്‍ പരിതാപകരമെന്ന് സ്ഥലത്ത് എത്തിയവര്‍ക്ക് മനസ്സിലായി. അഞ്ചംഗ കുടുംബം താമസിക്കുന്നത്​ പ്ലാസ്​റ്റിക് ഷീറ്റ്​ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ്​. ട്രിപ്​ള്‍ ലോക്​ഡൗണ്‍ മൂലം ജോലിക്ക് പോകാനാകാതെ ഗൃഹനാഥന്‍ പ്രയാസത്തിലാണ്​. സ്വന്തമായി വീടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും ഇല്ല. ഇവരുടെ ബന്ധുക്കളായ അയല്‍വാസികള്‍ക്ക് സഹായിക്കണമെന്നുണ്ട്. എന്നാല്‍, അവരും ഏറെക്കുറെ ഇതേ അവസ്ഥയിലാണ്​. ദുരിതം മനസ്സിലാക്കി തിരിച്ചുപോയ പൊലീസ് വൈകീട്ട് എത്തിയത് രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണകിറ്റുമായാണ്. കാരുണ്യമതികളായ ചിലരുടെ സഹായത്തോടെ ഭക്ഷണകിറ്റുകള്‍ സംഘടിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button