Local newsPONNANI
അനധികൃതമായി മീൻപിടിക്കാനിറങ്ങിയാൽ പണികിട്ടും

പൊന്നാനി: പൊന്നാനിയിൽ പാടത്തും തോട്ടിലും കായലോരത്തും പുഴയിലും അനധികൃതമായി മീൻപിടിക്കാനിറങ്ങിയാൽ പണികിട്ടും. ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം കാലടി പഞ്ചായത്ത് പ്രദേശങ്ങളിലും ബിയ്യം കായൽ പരിസരങ്ങളിലും മിന്നൽ പരിശോധന നടത്തി. വലയും മീൻപിടിത്ത ഉപകരണങ്ങളും പിടികൂടി. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് മീൻപിടിത്ത സംഘം ഓടി രക്ഷപ്പെട്ടു. പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീൻ പിടിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണ വളർച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വിൽപന നടത്തുന്നതും ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി സ്വീകരിക്കും.
