PONNANI
ബിയ്യം കായലില്‍ അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു


പൊന്നാനി : ബിയ്യം പാര്‍ക്കിന്റെയും ബിയ്യം കെട്ടിന്റെയും സമീപ ഭാഗങ്ങളില്‍ അറവുമാലിന്യം തള്ളുന്നത് പതിവാകുന്നു. ബിയ്യം കെട്ടിന് സമീപമുള്ള കായലിലേക്കിറങ്ങിക്കിടക്കുന്ന പൊന്തക്കാടുകളിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ഇത് ആളുകള്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഒഴുകി വരികയും ചെയ്യുന്നു. അറവു മാലിന്യം കൂടിയതോടെ തെരുവ് നായ്ക്കളുടെ ശല്യവും കൂടുതലാണ്. ഇതിനെതിരെ അധികാരികള്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും, കച്ചവടക്കാരുടെയും ആവശ്യം. പൊന്നാനിയിലെ ടൂറിസം സ്വപ്നങ്ങളുടെ വലിയ ഓരു ഭാഗമാണ് ബിയ്യം പാര്‍ക്ക്.
