Local newsMARANCHERY
എരമംഗലത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ


എരമംഗലം: കഴിഞ്ഞ ദിവസം രാത്രിയിൽ എരമംഗലം കളത്തിൽ പടിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി
പയ്യപ്പുള്ളി സനലിനെ പെരുമ്പടപ്പ് പോലീസ്
അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജറാക്കി.
ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ
പയ്യപ്പുള്ളി ദിനേശന്റെ കൈകൾ പൂർവ
സ്ഥിതിയിലെത്താൻ ഏറെ
സമയമെടുക്കുമെന്ന് തൃശൂർ മെഡിക്കൽ
കോളേജിലെ ഡോക്ടർമാർ അറിയിച്ചു.
കൊലപാതക ശ്രമം ഉൾപ്പെടെയുള
കേസുകളാണ് പ്രതി സനലിനെതിരെ
പോലീസ് ചുമത്തിയിട്ടുള്ളത്.
