EDAPPALLocal news
എടപ്പാൾ പൂരാട വാണിഭത്തിന് തുടക്കം


എടപ്പാൾ: പൂരാട വാണിഭത്തിന് ഉജ്ജ്വല തുടക്കം. എടപ്പാൾ ടൗണിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ കലാകായികതാരങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും അണിനിരന്നു. തുടർന്ന് എടപ്പളങ്ങാടിയിൽ നടന്ന സാംസ്കാരിക സമ്മേളനം തവനൂർ എംഎൽഎ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളും പൗര പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു.

