EDAPPAL

അലി മാസ്റ്റർ മെമ്മോറിയൽ അധ്യാപക അവാർഡ് പ്രഖ്യാപിച്ചു

എടപ്പാൾ : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർസെക്കൻഡറി വിദ്യാലയത്തിലെ അധ്യാപകനായിരുന്നു ശ്രീ അലി മാസ്റ്ററുടെ നാമധേയത്തിൽ കേരള എയ്ഡഡ് സ്ക്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പൂക്കരത്തറ യൂണിറ്റ് ഏർപ്പെടുത്തിയ അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ഹൈസ്കൂളിലെ പി സി ഐദ്രു മാസ്റ്റർ , കെ മൊയ്നുദ്ധീൻ മാസ്റ്റർ,
ഇ സുലൈമാൻ മാസ്റ്റർ എന്നവരെ മികച്ച അധ്യാപകനായി പ്രിൻസിപ്പൽ കെ എം ബെൻഷാ ടീച്ചർ പ്രഖ്യാപിച്ചു ചടങ്ങിൽ ഹെഡ്മാസ്റ്റർ വി ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒ ബഷീർ മാസ്റ്റർ കേരള എയ്ഡഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ബഷീർ കക്കിടിക്കൽ യൂണിറ്റ് ഭാരവാഹികൾ കെ അഷ്റഫ് ,പി വി ഷറഫുദ്ദീൻ, റഷീദ് കൂറ്റനാട് , കെ .വി സിദ്ദീഖ് പന്താവൂർ , കെ കെ ബഷീർ ,വി വി എം മുസ്തഫ ചേകന്നൂർ, പി വി ബഷീർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button