EDAPPAL
എടപ്പാൾ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഓണചന്ത പ്രവർത്തനമാരംഭിച്ചു
എടപ്പാൾ : എടപ്പാൾ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്ത പ്രവർത്തനമാരംഭിച്ചു. എടപ്പാൾ അങ്ങാടിയിൽ പ്രസിഡണ്ട് ശ്രീമതി സി.വി സുബൈദ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷനായി.
സി ഡി എസ് പ്രസിഡണ്ട് ഹരണ്യ സ്വാഗതവും സി.പി മണി നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്തംഗങ്ങളായ എ. ദിനേശൻ, എം കെ എം ഗഫൂർ, മുനീറ നാസർ, ടി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ ആദ്യ വിൽപ്പന നടത്തി.