EDAPPAL
മറവഞ്ചേരി ഹിൽ ടോപ് പബ്ലിക് സ്കൂൾളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കുറ്റിപ്പുറം: മറവഞ്ചേരി ഹിൽ ടോപ് പബ്ലിക് സ്കൂൾ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ പരിപാടി ഉദ്ഘാടനം
ചെയ്തു. ഉറിയടി, വടം വലി, പൂക്കളം ഒരുക്കൽ, ഓണപ്പാട്ട്,
സുന്ദരിക്ക് പൊട്ടു തൊടൽ, ലെമൺ സ്പൂൺ, ഓണസദ്യ വന്നിവ സംഘടിപ്പിച്ചു. ആവേശകരമായ വടം വലി മത്സരത്തിൽ ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനം നേടി. സ്കൂൾ ചെയർമാൻ സയ്യിദ് മുസ്തഫ തങ്ങൾ ജനറൽ സെക്രട്ടറി മരക്കാർ ഹാജി ട്രെഷറർ ഹമീദ് മറവഞ്ചേരി, അബ്ദുൽ ലത്തീഫ്,
മുഹമ്മദുണ്ണി കാലടി അക്കാദമിക് കോഡിനേറ്റർ സലീന എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ യുസഫ് അലി, ബിനോയ്, ശ്രീജിത്ത് എന്നിവർ ആഘോഷപരിപാടിക്ക് നേതൃത്വം നൽകി
.