GULF
കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു


കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്ന് 132 പ്രവാസി ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ട് ഡയറക്ടർ ജനറൽ അഹമദ് അൽ മൻഫൂഹി വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വകുപ്പ് മന്ത്രി റണ അൽ ഫാരിസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
സെപ്തംബർ 1 മുതൽ മൂന്നു മാസത്തെ മുന്നറിയിപ്പ് കാലാവധിയോട് കൂടിയാണു ജീവനക്കാർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 33 ശതമാനം വീതം വിദേശി ജീവനക്കാരെ 3 ഘട്ടങ്ങളിലായാണ് പൂർണ്ണമായും പിരിച്ചു വിടുക. രണ്ടാം ഘട്ടം 2023 ഫെബ്രുവരി ഒന്ന് മുതലും മൂന്നാം ഘട്ടം ജൂലായ് 1 മുതലും, നടപ്പിലാക്കുന്ന ഈ പുതിയ പദ്ധതിയിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഉൾപ്പെടും.
