EDAPPAL
ചെണ്ടുമല്ലി പൂ കൃഷി നശിപ്പിച്ചതായി പരാതി


എടപ്പാൾ: ചെണ്ടുമല്ലി പൂ കൃഷി നശിപ്പിച്ചതായി മ പരാതി. ഓണ വിപണി ലക്ഷ്യം വെച്ച് കൂറ്റനാട് നാഗലശ്ശേരി സ്വദേശി ബാബു കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂ തൈകളാണ് കടയോടെ പറിച്ചെറിഞ്ഞിരിക്കുന്നത്. ചാത്തനൂർ സ്കൂൾ റോഡിന് സമീപം കൃഷി ചെയ്തതിൽ നിന്ന് ഏതാനും തൈകളാണ് നശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കാലത്ത് വഴിയാത്രക്കാരാണ് കൃഷി നശിപ്പിച്ചത് കണ്ടത്.
