EDAPPAL
നടക്കാവില്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിച്ചു
നടക്കാവില്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിച്ചു


എടപ്പാള്‍ : മാണൂരിനടുത്ത നടക്കാവ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകള്‍ പോലീസ് മാറ്റി സ്ഥാപിച്ചു.നടക്കാവ് ജംഗ്ഷനില്‍ നിരന്തരം വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് കുറ്റിപ്പുറം പോലീസ് ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിച്ചത്. പുതിയ ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താൽക്കാലിക വെയ്റ്റിങ് ഷെഡുകളും നിർമ്മിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ജംഗ്ഷനില്‍ താൽക്കാലിക ഡിവൈഡറുകള്‍ നേരത്തെ സ്ഥാപിച്ചിട്ടുണ്ട്.
