EDAPPAL


കോട്ടക്കലിലെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ഓഫീസ് എടപ്പാളിലേക്ക് മാറ്റും

എടപ്പാൾ: കോട്ടക്കലിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് ഓഫീസ്  കണ്ടനകത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ടെയിനിങ് ആൻഡ് റിസർച്ചി (ഐ.ഡി.ടി.ആർ )ലേക്ക് മാറ്റുമെന്ന് മന്ത്രി ആന്റണി രാജു. ഐ.ഡി. ടി. ആർ സന്ദർശിക്കാനെത്തിയപ്പോളാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. നിലവിൽ ജോ.ഡയറക്ടർ തസ്തികയിൽ ആളില്ലാത്ത ഐ.ഡി.ടി. ആറിൽ പുതിയ ആളെ ഉടന്‍ നിയമിക്കുമെന്നും ഐ.ടി.ഡി.ആറില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്പാർട്ട് കമ്മീഷണർ ആർ.ശ്രീജിത്, ഡപ്യൂട്ടി കമ്മീഷണർ ജെയിംസ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button