EDAPPAL
കുറ്റിപ്പുറം പാലത്തിന്റെ കമാനത്തിന്റെ ബീമുകൾ വാഹനം ഇടിച്ചു തകർന്നു


എടപ്പാൾ : കുറ്റിപ്പുറം പാലത്തിന്റെ കമാനത്തിന്റെ ബീമുകൾ ഹിറ്റാച്ചി വാഹനം ഇടിച്ചു തകർന്നു. വെള്ളിയാഴ്ച്ച രാവിലെ 11.30-നാണ് സംഭവം. ആറുവരിപ്പാതാ നിർമ്മാണ കമ്പനിയുടെ ഹിറ്റാച്ചി വാഹനം ലോറിയിൽ കയറ്റിപ്പോകുന്നതിനിടെ ഹിറ്റാച്ചിയുടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടിയതിനേ തുടർന്നാണ് ബീമുകൾക്ക് തകർച്ച നേരിട്ടത്. അപകടാവസ്ഥയിലാണ് ബീമുകൾ ഇപ്പോൾ നിലനിൽക്കുന്നത്.
