CHANGARAMKULAM
എല്ലാവർഷങ്ങളിലും തുടർച്ചയായി100% വിജയം: എം.വി.എം റെസിഡഷ്യൽ സ്കൂളിന് ആദരവ്


ചങ്ങരംകുളം: തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ എം.വി.എം റെസിഡഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരവ് നൽകി കെ ആർ എസ് എം എ.
എം.വി.എം മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളെയും, അദ്ധ്യാപകരെയും കെ ആർ എസ് എം എ.സംസ്ഥാന പ്രസിഡന്റ് മുജീബ് പൂളക്കലും, ജില്ലാ പ്രസിഡന്റ് പിവി മുഹമ്മദ് മൗലവിയുംചേർന്ന് ആദരിച്ചു.
ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആലികുട്ടി സ്വാഗതവും, എംവി എം പ്രസിഡന്റ് എംവി ബഷീർ അധ്യക്ഷത വഹിച്ചു. വി മയമുണ്ണി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. കെ ആർ എസ് എം എ.
സംസ്ഥാനപ്രസിഡന്റ് മുജീബ് പൂളക്കൽ, ജില്ലാ പ്രസിഡന്റ് പി വി മുഹമ്മദ് മൗലവി എം വി എം പ്രിൻസിപ്പൽ റഷീദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി വി മൂസക്കുട്ടി ട്രഷറർ എംവി സാലിഹ് സെക്രട്ടറി ഹമീദ് കൊക്കൂർ ബദറുദ്ധീൻ എന്നിവർ പങ്കെടുത്തു സ്റ്റാഫ് സെക്രട്ടറി ഷംസുദ്ദീൻ നന്ദി പറഞ്ഞു













