CHANGARAMKULAM
കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ രക്ഷപ്പെടുത്തിയ സാദിക്കിനെ
കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ രക്ഷപ്പെടുത്തിയ സാദിക്കിനെ
വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ആദരിച്ചു


ചങ്ങരംകുളം:കാൽ വഴുതി വാർപ്പിൽ നിന്ന് വീണ സഹോദരനെ അവസരോചിതമായ ഇടപെടലിലൂടെ സാഹസികമായി രക്ഷപ്പെടുത്തിയ സാദിക്കിനെ ആദരിച്ചു.സാദിക്കിന്റെ സഹോദരൻ ഷെഫീക്കാണ് വാർപ്പിന് മുകളിൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണത്.ഇതെ സമയം താഴെ നിന്നിരുന്ന സാദിക്ക് കയ്യിലിരുന്ന പൈപ്പ് വലിച്ചെറിഞ്ഞ് സഹോദരനെ കൈപ്പിടിയിൽ ഒതുക്കി താഴേക്ക് മറിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റാണ് സാദിക്കിനെ പുരസ്കാരം നൽകി ആദരിച്ചത്.എംഎൽഎ നന്ദകുമാർ സാദിക്കിന് പുരസ്കാരം കൈമാറി.
