PONNANI

പൊന്നാനി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ്​ കെട്ടിടോദ്ഘാടനം 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും

പൊന്നാനി: പൊന്നാനി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വിശ്രമ മന്ദിരം ആഗസ്റ്റ് 20ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന തരത്തിൽ മികച്ച സൗകര്യമാണ് പൊന്നാനിയിലെ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിലുള്ളതെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. കെട്ടിടത്തിന്‍റെ ഫർണീഷിങ് ജോലികൾ ഉൾപ്പെടെ പൂർത്തീകരിച്ചു.

  അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടിട്ട വിശ്രമമന്ദിരം പൊളിച്ചുനീക്കിയാണ് കേരളീയ വാസ്തുശിൽപ മാതൃകയിലും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയുമാണ് പുതിയ ഇരുനില കെട്ടിടം നിർമിച്ചത്. സംസ്ഥാന സർക്കാറിന്റെ പൊതുമരാമത്ത് വിഭാഗത്തിന്റെ 3.8 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. 8770 ചതുരശ്ര അടിയിൽ ആധുനിക രീതിയിലുള്ള മൂന്ന് സ്യൂട്ട് റൂം, അഞ്ച് സാധാരണ മുറികൾ, അടുക്കള, ഡൈനിങ്​ ഹാൾ, ഓഫിസ്, കെയർ ടൈക്കർ റൂം എന്നിവക്ക്​ പുറമെ നിലവിലെ പുതിയ കെട്ടിടത്തിന് മുകളിലായി കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയാണ് പുതിയ കെട്ടിടം നിർമിച്ചത്. എട്ടുമുറികളും ശീതീകരിച്ച തരത്തിലാണുള്ളത്. 1300 ചതുരശ്ര അടിയിലുള്ള കോൺഫറൻസ് ഹാളാണ് മുകൾനിലയിൽ ഒരുങ്ങിയത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വിശ്രമകേന്ദ്രമാണ് പുതുക്കിപ്പണിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button