EDAPPAL
എസ് വൈ എസ് എടപ്പാൾ സോൺ തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു


എടപ്പാൾ: പച്ച മണ്ണിന്റെ ഗന്ധം അറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന ഹരിത ജീവനം പദ്ധതിയുടെ ഭാഗമായി എടപ്പാൾ സോൺ കമ്മിറ്റി തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു.
കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തിരുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ഇബ്രാഹിം കരീം ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ഹാജി കാലടി, പി.പി നൗഫൽ സഅദി, അഷറഫ് അൽ അസനി എന്നിവർ പ്രസംഗിച്ചു. ആറ് സർക്കിളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ പരിശീലനത്തിൽ പങ്കെടുത്തു. അബ്ദു റഹീം കരേക്കാട് പരിശീലനത്തിന് നേതൃത്വം നൽകി.
