EDAPPAL
കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി


എടപ്പാൾ: മഴ കനത്തതോടെ സംസ്ഥാനപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എടപ്പാൾ ടൗണിലും, കണ്ണഞ്ചിറയിലും വട്ടംകുളം ആലംകോട് പഞ്ചായത്ത് അതിർത്തി പ്രദേശമായ കാളച്ചാലിലും പന്താവൂർ പാലത്തിലും ചങ്ങരംകുളം തൃശ്ശൂർ റോഡിലുമാണ് മഴവെള്ളം നിറഞ്ഞുനിന്നത്. എടപ്പാൾ പൊന്നാനി റോഡിലേക്ക് വെള്ളം ശക്തിയായി ഒഴുകി എത്തിയതോടെ
വ്യാപാരികളും ദുരിതത്തിലായി. പലകടയിലേക്കും വെള്ളം കയറിയതാണ് കടക്കാരെ ദുരിതത്തിൽ ആക്കിയത്. പട്ടാമ്പി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ടൗണിൽ ചെറിയതോതിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
