EDAPPAL

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന ഏജന്റുമാർക്കുള്ള ഇൻസെന്റീവ് കുടിശ്ശികതീർക്കണം:കെസിഇഎഫ്

എടപ്പാൾ: സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന ഏജന്റുമാർക്കുള്ള ഇൻസെന്റീവ് കുടിശ്ശിക എത്രയും പെട്ടന്ന് നൽകാൻ സർക്കാർ
തയ്യാറാകണമെന്ന് കെ സി ഇ എഫ് പൊന്നാനി താലൂക്ക് യോഗം ആവശ്യപെട്ടു. പ്രതികൂല കാലാവസ്ഥയിലും സർക്കാർ പ്രഖ്യാപിക്കുന്ന ദിവസത്തിനകം പെൻഷൻ വിതരണം നടത്തുന്ന ജീവനക്കാരുടെ പ്രവർത്തനത്തിന് സർക്കാരിൽ നിന്നും അനുകൂല നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ സഹകരണ മന്ത്രിക്കു നിവേദനം നൽകാൻ യോഗം തീരുമാനം. സംസ്ഥാന കൗൺസിൽ അംഗം പി രാജാറാം, ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ സോമവർമ, സവിത, രവി, സന്തോഷ് കുമാർ, ശശിന്ദ്രൻ പി വി താലൂക്ക് ഭാരവാഹികളായ ജാസിയ ടി പി, പ്രജീഷ്, കവിത ഫൈസൽ സ്നേഹനഗർ, താലൂക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ രജിത, സിന്ധു, ഷാനവാസ്, വിജയാനന്ദ്, ദിനേശ് കുമാർ, വനിതാ ഫോറം ഭാരവാഹികളായ രഞ്ജുഷ, സിന്ധു എന്നിവർ സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് ടി വി ഷബീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നൂറുദ്ധീൻ സ്വാഗതവും സുനിൽകുമാർ എം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button