PONNANI
പൊന്നാനി ഈഴുവത്തിരുത്തി ഗവ ഐടിഐ ഇടി മുഹമ്മദ് ബഷീർ എംപി സന്ദർശിച്ചു


പൊന്നാനി: ഈഴുവത്തിരുത്തി ഗവ ഐടിഐ കെട്ടിടം ഇടി മുഹമ്മദ് ബഷീർ എംപി സന്ദർശിച്ചു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 65 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എംപി നേരിട്ട് സന്ദർശനം നടത്തിയത്.
മലപ്പുറം ജില്ലയിൽ നാല് ഐടിഐകളിൽ ഒന്നാണ് പൊന്നാനിയിലുള്ളത്. 100 സെൻറ് ഭൂമിയിൽ ഒട്ടേറെ യുവാക്കൾക്ക് തൊഴിൽ സാധ്യതയുള്ള ഐടിഐയിൽ ഇലക്ട്രിക്കൽ വിഭാഗം മാത്രമാണ് നിലവിലുള്ളത്, വിവിധ തലത്തിലുള്ള കൂടുതൽ കോഴ്സുകൾ പൊന്നാനിയിൽ കൊണ്ടുവരുന്നതിന് വേണ്ടി ആധുനിക കെട്ടിടത്തിനുള്ള എം പി ഫണ്ട് അനുവദിക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
എം പി യോടൊപ്പം എ എം രോഹിത്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, ഫർഹാൻ ബിയ്യം, കുഞ്ഞുമുഹമ്മദ് കടവനാട് എന്നിവരും ഉണ്ടായിരുന്നു
