EDAPPAL

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടൽ: മുഖ്യപ്രതി വട്ടംകുളം സ്വദേശി അശ്വതി വാരിയർ പിടിയിൽ

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ വട്ടക്കുളം കാവുമ്പ സ്വദേശി അശ്വതി വാരിയരെയാണ് കോയമ്പത്തൂരിൽനിന്ന് മുക്കം പോലീസ് പിടികൂടിയത്. കേസിലെ മറ്റു മൂന്നു പ്രതികളായ മുക്കം വല്ലത്തായ്പ്പാറ സ്വദേശി ഷിജു, റെയിൽവേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാരിയരാണ് തട്ടിപ്പുസംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്. എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരൻ, എസ്.സി. മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന ഇയാൾ ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗവുമായ പി.കെ. കൃഷ്ണദാസിനൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്.

പാർട്ടി കുടുംബാംഗങ്ങളാണ് തട്ടിപ്പിനിരയായവരിലേറെയും. പ്രതികൾ പി.കെ. കൃഷ്ണദാസിന്റെ ഫോട്ടോ ദുരുപയോഗം ചെയ്തിരുന്നതായി പാർട്ടി പ്രാദേശിക നേതൃത്വം നേരത്തേ
വ്യക്തമാക്കിയിരുന്നു. മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ്, എസ്.ഐ. സജിത്ത് സജീവൻ, എസ്.ഐ. അനിൽകുമാർ, സി.പി.ഒ. റഷീദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെപിടികൂടിയത്.സഹോദരൻ ഷിജിൻ, എടപ്പാൾ സ്വദേശി
ബാബുമോൻ എന്നിവരെ കഴിഞ്ഞദിവസം മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനക്കുറ്റത്തിന് കേസെടുത്ത് താമരശ്ശേരി മജിസ്ട്രേറ്റ് (രണ്ട്) മുൻപാകെ ഹാജരാക്കിയ ഇവരെ റിമാൻഡ്
ചെയ്തിരിക്കുകയാണ്.റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന വ്യാപക പരാതി ഉയർന്നിട്ടും
കേസെടുക്കാതിരുന്ന പോലീസ്, വാർത്ത ആയതിനെ തുടർന്നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. മുക്കം, തിരുവമ്പാടി,
പൊന്നാനി, ചങ്ങരംകുളം തുടങ്ങി വിവിധ
സ്റ്റേഷനുകളിൽ ഇവർക്കെതിരേ പരാതികളുണ്ട്.

മലബാറിൽ മാത്രം അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായതായാണ് പോലീസിന്റെ നിഗമനം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയിൽ ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവും നൽകിയിരുന്നു. കോവിഡ് കാലമായതിനാൽ വർക് ഫ്രം ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നൽകിയത്. തുടക്കത്തിൽ 35,000 രൂപവരെ പ്രതിഫലം നൽകിയിരുന്നു. മാന്യമായ ശമ്പളം ലഭിച്ചുതുടങ്ങിയതോടെ പലരും കണ്ണി വികസിപ്പിച്ചു. ഇതോടെ തട്ടിപ്പുസംഘത്തിന്റെ കൈയിൽ കോടികൾ വന്നതോടെ പ്രതിഫലം നൽകുന്നത് നിർത്തി പ്രതികൾ മുങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button