വട്ടംകുളം പഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് ആരംഭിച്ചു


എടപ്പാൾ: 2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് ആരംഭിച്ചു. പ്രസിഡന്റ് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വ്യവസായ വകുപ്പ് ഇന്റേൺ അമൃത കെ.വി. സ്വാഗതം പറഞ്ഞു. കൂടാതെ, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ അധ്യക്ഷയായ ചടങ്ങിൽ വ്യവസായ വകുപ്പിന്റെ ‘Year of enterprise’ online dashboard പ്രസിഡന്റ് ഔദ്യോഗികമായി Login ചെയ്തു. വാർഡ് മെമ്പർമാരായ ഷീജ ( ചെയർപേഴ്സൺ,ക്ഷേമകാര്യം), ശ്രീജ പാറക്കൽ, ദിലീപ് എരുവപ്ര എന്നിവർ സംരംഭക ഹെൽപ് ഡെസ്കിന് ആശംസകൾ അർപ്പിച്ചു. കൂടാതെ വാർഡ് മെമ്പർമാരായ മൻസൂർ മരയങ്ങാട്ട് (ചെയർമാൻ, വിദ്യാഭ്യാസം, ആരോഗ്യം) ശാന്ത മാധവൻ, അക്ബർ പനച്ചിക്കൽ, പത്മ, അനിത എന്നിവരും മറ്റ് പഞ്ചായത്ത് തല ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് കുമാർ ചടങ്ങിൽ നന്ദി അറിയിച്ചു. കൂടാതെ, സംരംഭകർക്കുള്ള സംശയദൂരീകരണത്തിനും ഓൺലൈൻ ലൈസൻസിംഗ് ആവശ്യങ്ങൾക്കും വിവിധ സബ്‌സിഡി സ്കീമുകളെ കുറിച്ചുള്ള അറിവുകൾക്കും വിവിധ കൈത്താങ്ങ് സഹായങ്ങൾക്കും ആഴ്ചയിൽ 2 ദിവസം (തിങ്കൾ, ബുധൻ ) ഹെൽപ് ഡെസ്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കും.
