PERUMPADAPP

കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി ഓവർസിയർക്ക് സസ്പെൻഷൻ

കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മാറഞ്ചേരി പുറങ്ങ് വൈദ്യുതി സെക്ഷൻ ഓഫീസിലെ ഓവർസീയറെ സസ്പെൻഡ് ചെയ്തു. കെ എസ് ഇ ബിയിലെ കരാർ ജീവനക്കാരൻ പുന്നയൂർക്കുളം കുന്നത്തൂർ പന്തായിൽ രാജന്റെ മകൻ പ്രജീഷ് (38) ആണ് ഷോക്കേറ്റ് മരിച്ചത്. അതിനെ തുടർന്നാണ് അന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഓവർസിയർ ഷാജിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച പനമ്പാട് മഠത്തിൽ സ്കൂളിന് സമീപം ലോ ടെൻഷൻ ലൈനിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button