CHANGARAMKULAM
മഴ പെയ്താൽ പിന്നെ കുളമാകും മാന്തടം സെന്ററിൽ ആലംകോട് റോഡിൽ ദുരിതം
ചങ്ങരംകുളം:മഴ പെയ്താൽ പിന്നെ കുളമാകും ഇതാണ് മാന്തടം സെന്ററിൽ ആലംകോട് റോഡിലെ അവസ്ഥ.ആലംകോട് റോഡിൽ നിന്ന് ഒഴുകി വരുന്ന ചെളി നിറഞ്ഞ വെള്ളമാണ് മാന്തടം സെന്ററിൽ ഓട്ടോ സ്റ്റാന്റിന് മുൻവശത്ത് കെട്ടി നിൽക്കുന്നത്.ട്രൈനേജിന്റെ പ്രവൃത്തികൾ നടത്തിയെങ്കിലും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ കൂടിയതോടെ മാന്തടം സെന്ററിൽ ജനങ്ങൾക്ക് ദുരിതവും വർദ്ധിച്ചിരിക്കുകയാണ്