മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ; ഇന്ന് വൈകിട്ട് 5:00 മണി മുതൽ നിയന്ത്രണം ബാധകം..!


മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇന്ന് (23-04-2021) മുതൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. മത,ആരാധനാലയങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടരുത് എന്ന് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രാര്‍ത്ഥനകള്‍ എല്ലാം സ്വന്തം വീടുകളില്‍ തന്നെ നിര്‍വഹിക്കണം എന്നും ബന്ധുവീടുകളിലെ ഒത്തുചേരലുകള്‍ പോലും ഒഴിവാക്കുന്നതാണ് ഉചിതം എന്നും ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍. ജില്ലയിലെ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ആണ് ഇപ്പോള്‍. ഇന്ന് അഞ്ച് മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തുടരും. കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്‌ടറാണ് 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.
