Local newsMALAPPURAM

മാസ്ക് ധരിക്കാത്തവരെ പൊക്കാൻ ഇറങ്ങി പോലീസ്;മലപ്പുറത്തുനിന്നു ഒറ്റ ദിവസം മാത്രം പിഴ അടപ്പിച്ചത് അര ലക്ഷം രൂപയിൽ അധികം..!

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ മാസ്ക് ധരിക്കാത്തതിന് പോലീസ് ഈടാക്കിയ പിഴ അര ലക്ഷം രൂപ. കോ​വി​ഡ് 19 മ​ഹാ​മാ​രി വീ​ണ്ടും പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് നി​ര്‍​ദേ​ശ പ്ര​കാ​രം മ​ഞ്ചേ​രി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ 101 പേ​ര്‍ കു​ടു​ങ്ങി. മാ​സ​ക് ധ​രി​ക്കാ​ത്ത​തി​നു 500 രൂ​പ​യാ​ണ് പി​ഴ​യീ​ടാ​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച്‌ ഒറ്റ ദിവസം മാ​ത്രം പി​ടി​കൂ​ടി​യ 101 പേ​രി​ല്‍ നി​ന്നാ​യി 50500 രൂ​പ മ​ഞ്ചേ​രി പോ​ലീ​സ് പി​ഴ​യി​ന​ത്തി​ല്‍ വ​സൂ​ലാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ പ്ര​തി​ദി​നം 50 പേ​രെ എ​ന്ന ക​ണ​ക്കി​ല്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 100 പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. മാ​സ്ക് ധ​രി​ക്കാ​തെ​യും കൂ​ട്ടം കൂ​ടി നി​ന്നും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. നേ​ര​ത്തെ 200 രൂ​പ​യാ​യി​രു​ന്നു പി​ഴ ഈ​ടാ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് അ​ത് 500 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ശി​ക്ഷ കൂ​ടു​ത​ല്‍ ക​ടു​പ്പി​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button