CHANGARAMKULAM

ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ഇലക്ട്രിക്ക് കട കത്തി നശിച്ചു

ചങ്ങരംകുളം: ഹൈവേ ജംഗ്ഷനിൽ ആലംകോട് പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളിലായി പ്രവർത്തിച്ചു വന്ന ഇലക്ട്രിക്ക് മെക്കാനിക്ക്ഷോപ്പാണ് കത്തിയത്.
തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം, ചിയ്യാനൂർ സ്വദേശിയായ ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പാണ് കത്തിയത്.

ഞായറാഴ്ച രാത്രി ഷോപ്പ് അടച്ച് പോയ ഷെഫീക്ക് തിങ്കളാഴ്ച പുലർച്ചെ ഷോപ്പ് തുറന്ന് നോക്കുമ്പോഴാണ് സംഭവം അറിയുന്നത്. കാർബോർഡുകളും സീലിങും മറ്റു മെക്കാനിക് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചിരുന്നു. കെട്ടിടത്തിലെ മറ്റു റൂമുകളിലേക്കൊന്നും തീ പടരാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. രാത്രി ആയതിനാലും തീ പുറത്തേക്ക് പടരാതിരുന്നത് കൊണ്ടുമാണ് സംഭവം പുറത്തറിയാതിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button