Local newsMALAPPURAM
വളാഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്; പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി
മലപ്പുറം: വളാഞ്ചേരിയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പെൺകുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.
ഇന്ന് വൈകീട്ടോടെയാണ് പെൺകുട്ടിയുടെ വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയുടേതെന്ന് സ്ഥിരീകരിക്കാനായി മൃതദേഹം പുറത്തേക്ക് എടുത്ത് പരിശോധന നടത്തിയിട്ടില്ല.