കുണ്ടയാർ പാലം നിർമാണം വൈകുന്നു: യുഡിഎഫ് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു
എടപ്പാൾ: കുണ്ടയാർ പാലം പ്രവൃത്തി വൈകുന്നതിലും ബദൽ സംവിദാനം
ഒരുക്കാത്തതിലും പ്രതിഷേധിച്ചു യുഡിഎഫ് നേതാക്കൾ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു.
നാല് മാസത്തോളമായി കുണ്ടയാർ പാലം പുനർ നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള പാലം പൊളിച്ചു മാറ്റി ബദൽ സംവിധാനം ഒരുക്കാതെ ഇരു പ്രദേശങ്ങളിലുമായി ആയിരങ്ങൾ ദുരിതത്തിലായിരിക്കുകയാണ് .കാലടി എടപ്പാൾ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഇല്ലാതായതോടെ അധ്യയന വർഷം ആരംമ്പിക്കുന്ന ഘട്ടത്തിൽ പെരുമ്പറമ്പ് സ്കൂൾ കാടഞ്ചേരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പെടെ ഒട്ടനവധി സ്കൂളിലേക്ക് പോകേണ്ട 100കണക്കിന് വിദ്യാർത്ഥികൾ പഠനം നിർത്തേണ്ട അവസ്ഥയിലാണ്. കാലവർഷം കണക്കുന്നതോടെ പാലത്തിന്റെ ഇരുവശത്തുള്ള ജനങ്ങളുടെ ദുരിതം കണക്കിലെടുത്തു പാലത്തിന്റെ പ്രവൃത്തി അടിയന്തിരമായി പൂർത്തീകരിക്കണമെന്നും അതുവരെ താത്കാലിക സംവിധാനം ഒരുക്കണമെന്നും നിരന്തരമായി UDF നേതാക്കളും നാട്ടുകാരും കാലടി ഗ്രാമ പഞ്ചായത്തും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവുമില്ലാത്തതിനെ തുടർന്നാണ് യുഡിഫ് നേതക്കൾ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചത്.