CHANGARAMKULAM
വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികൾക്ക് രക്ഷകരായവരെ ആദരിച്ചു

ചങ്ങരംകുളം:ചിയാനൂർ ചിറക്കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന് മരണത്തെ മുന്നിൽ കണ്ട മൂന്ന് കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയ വരെ ചിയ്യാനൂർ സി.പി.ഐ. എം ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു.ചടങ്ങിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം അരിഫാ നാസർ കുട്ടികളെ രക്ഷപ്പെടുത്തിയ മുഹമ്മദ് ചിയ്യാനൂർ, ഷാജി വളയംകുളം എന്നിവർക്ക് ഉപഹാരം നൽകി.സുബ്രഹ്മണ്യൻ വളയംകുളം, ഹരിദാസ് ചിയ്യാനൂർ, മജീദ് ചിയ്യാനൂർ, സൈനു എന്നിവർ നേതൃത്വം നൽകി.
