CHANGARAMKULAM

പെരുമ്പടപ്പു പഞ്ചായത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി

പെരുമ്പടപ്പ് പഞ്ചായത്തും ഹെൽത്ത്‌ ഡിപ്പാർട്മെന്റും സംയുക്തമായി പഞ്ചായത്തിന് കീഴിലുള്ള ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ തുടങ്ങിയ 24 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ പൂട്ടാനും കിച്ചനുകൾ ഭക്ഷ്യ വിഷബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങളിൽ പാചകം നടത്തുന്നത് പൂർണമായും തടഞ്ഞ് നോട്ടീസ് നൽകി.

തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും പഴകിയ ഭക്ഷണം സൂക്ഷിച്ചു വെക്കുകയും ചെയ്ത രണ്ട് ഹോട്ടലുകൾ പൂട്ടുന്നതിന് നിർദേശം നൽകി.

വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരും എന്ന് പഞ്ചായത്ത്‌ സെക്രട്ടറി ജയരാജൻ അറിയിച്ചു.
പരിശോധനക്ക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സ്വപ്ന, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രശാന്ത്, ക്ലർക് വിവേക് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button