CHANGARAMKULAM
ഉമ്മയുടെ സ്മരണക്ക് പാലിയേറ്റീവ് ക്ലിനിക്കിന് ഉപകരണങ്ങൾ നൽകി കാഞ്ഞിയൂർ ചിററയിൽ കുടുംബം

ചങ്ങരംകുളം: മാതൃദിനത്തിൽ കാരുണ്യ സ്പർശമായി കാഞ്ഞിയൂർ ചിററയിൽ കുടുംബം.വിടപറഞ്ഞ ഉമ്മയുടെ സ്മരണക്കായി ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് ക്ലിനിക്കിന് ഉപകരണങ്ങൾ നൽകി.
ക്ലിനിക്കിനു കീഴിലെ കിടപ്പിലായ രോഗികൾക്ക് വേണ്ടി 25000 രൂപയുടെ കട്ടിലുകളും വീൽചെയറുകളുമാണു കുടുംബം കാരുണ്യത്തിനു കൈമാറിയത്. അടുത്ത ദിവസം മരണപ്പെട്ട മാതാവിൻറെ സ്മരണക്കായാണു ഇവ ഏൽപ്പിച്ചത്.
കാരുണ്യത്തിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി ചെയർമാൻ വി.മുഹമ്മദുണ്ണി ഹാജി ചിററയിൽ സുലൈമാനിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി
ചടങ്ങിൽ കാരുണ്യം പ്രസിഡന്റ് പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. പി കെ അബ്ദുള്ളക്കുട്ടി, കെ.അനസ്, രാജൻ മാസ്റ്റർ, ജബ്ബാർ പള്ളിക്കര, കുഞ്ഞുമുഹമ്മദ് പന്താവൂർ, അംബിക ടീച്ചർ, ലത്തീഫ് മൂക്കുതല സംസാരിച്ചു
