EDAPPALLocal news
എടപ്പാൾ പൊന്നാനി റോഡിൽ ലോറി മറിഞ്ഞു

എടപ്പാൾ: പൊന്നാനി റോഡിൽ ടോറസ് ലോറി സൈഡാക്കുന്നതിനിടെ മറിഞ്ഞു. റോഡിൽ നിന്ന് ഒതുക്കിയിടുന്നതിനിടെ സ്ലാബ് തകർന്നാണ് അപകടത്തിൽ പെട്ടത്. തിരക്കൊഴിഞ്ഞ സമയമായതിനാൽ അപകടം കാര്യമായില്ല.
ലോറിയിലുണ്ടായിരുന്ന എം സാൻ്റ് തൊട്ടടുത്ത കടയിലേക്ക് തളളി നിൽക്കുകയായിരുന്നു. തുടർന്ന് ക്രെയിൻ എത്തിച്ചാണ് പതിനൊന്നരയോടെ ലോറി ഉയർത്തിയത്. ശനിയാഴ്ച കാലത്ത് 9.30 തോടെ എടപ്പാൾ പൊന്നാനി റോഡിലാണ് എം സാൻ്റ് കയറ്റിവന്ന ടോറസ് ലോറി സൈഡാക്കിയതോടെ ഫുട്പാത്തൻ്റെ സ്ലാബ് തകർന്ന് മറിഞ്ഞത്.
