CHANGARAMKULAM

ചങ്ങരംകുളത്ത് നിന്ന് ഓട്ടോ വിളിച്ച് യുവാവിന്റെ ദീർഘദൂരയാത്ര: വാടക നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് മുങ്ങിയതായി പരാതി

എടപ്പാൾ: ചങ്ങരംകുളത്ത് നിന്ന് പുത്തനത്താണിയിലേക്ക് ഓട്ടോറിക്ഷ വിളിച്ച് യാത്ര ചെയ്ത യുവാവ് വാടക നൽകാതെ മുങ്ങിയതായി പരാതി.
സംഭവത്തിൽ യുവാവിന്റെ സിസിടിവി ദൃശ്യം സഹിതം ഓട്ടോ ഡ്രൈവർ ചങ്ങരംകുളം പോലീസിന് പരാതി നൽകി. ചൊവ്വാഴ്ച കാലത്ത് പതിനൊന്നര മണിയോടെയാണ് സുമുഖനായ യുവാവ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നിന്ന് മൂക്കുതല സ്വദേശിയായ അഭിലാഷിന്റെ ഓട്ടോയിൽ കയറിയത്.
ആദ്യം ബാറിൽ ഇറങ്ങിയ യുവാവ് അഭിലാഷിന്റെ മൊബൈൽ നമ്പർ വാങ്ങി കുറച്ച് കഴിഞ്ഞ് വിളിക്കാമെന്നും ഓട്ടമുണ്ടെന്നും പറയുകയായിരുന്നു
ഏതാനും സമയത്തിനകം തന്നെ യുവാവ് അഭിലാഷിനെ തിരിച്ച് വിളിച്ച് പുത്തനത്താണിയിൽ പോവണം എന്നാവശ്യപ്പെട്ടു
യാത്രക്കിടയിൽ കുറ്റിപ്പുറം സൽക്കാര ബാറിലും യുവാവ് കയറിയിരുന്നു
പിന്നീട് ഏറെ ദൂരം പിന്നിട്ട് പുത്തനത്താണിയിൽ എത്തിയതോടെ യുവാവ് ഓട്ടോയിൽ നിന്ന് ഇറങ്ങി ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് വാടക നൽകാതെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പരാതി.
സംഭവത്തിൽ യുവാവിന്റെ സിസിടിവി ദൃശ്യം അടക്കമാണ് അഭിലാഷ് ചങ്ങരംകുളം പോലീസിന് പരാതി നൽകിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button