Uncategorized

സമൂഹമാധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റർ നടപടി ശക്തമാക്കി പോലീസ് നിരവധി പേർക്കെതിരെ കേസെടുത്തു മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

നിരവധി പേർക്കെതിരെ കേസെടുത്തു മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാതലത്തിൽ സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടി ശക്തമാക്കി പോലീസ്.നടപടി ശക്തമാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്പോലീസ് നടപടിയുടെ ഭാഗമായി മലപ്പുറത്ത് ഫെയ്സ് ബുക്കിൽ പ്രകോപനം സൃഷ്ടിക്കുന്ന പോസ്റ്റിട്ട മലപ്പുറം പണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി കരുവത്തില്‍ സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു.ഏപ്രില്‍ 19-നാണ് ഇയാള്‍ പ്രകോപനപരമായ രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരണം നടത്തിയത്.ജില്ലയിലെ പല സ്റ്റേഷൻ പരിധിയിലും നിരവധി ആളുകൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.പാലക്കാട്ട് രണ്ടു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയത്.സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രചരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.കേരള പോലീസിന്റെ സൈബർ ടീമിന്റെ സഹായത്തോടെയാണ് വാട്ട്സപ്പ് ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നത്.മത സ്പർദ്ധ വളർത്തുകയും,മറ്റു വിഭാഗീയ പ്രവർത്തനങ്ങൾക്ക് വഴി വെക്കുകയും ചെയ്യുന്ന വോയ്സുകളും ഫോർവേഡ് പോസ്റ്ററുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button