PONNANI

പെട്രോള്‍,ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ ധര്‍ണ്ണയും പ്രതിഷേധ പ്രകടനവും നടത്തി

പൊന്നാനി: ദിനംപ്രതി കൂടിവരുന്ന പെട്രോള്‍,ഡീസല്‍,പാചകവാതക വില വര്‍ധനവിനെതിരെ എല്‍.ഡി.എഫ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണയും പ്രതിഷേധപ്രകടനവും നടത്തി. ചന്തപ്പടിയിലെ പൊന്നാനി ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്‍പിലാണ് ധര്‍ണ്ണ നടത്തിയത്. തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുന്ന പെട്രോള്‍,ഡീസല്‍,പാചക വാതക വിലവര്‍ധനവിനെതിരെയും കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുമാണ് ധര്‍ണ്ണ നടത്തിയത്. സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം പി.ശ്രീരാമകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എ.കെ.ജബ്ബാര്‍ അധ്യക്ഷതയും പി.കെ ഖലീമുദ്ധീന്‍ സ്വാഗതവും പറഞ്ഞു. തുടര്‍ന്ന് ചന്തപ്പടി സെന്‍ററില്‍ പ്രതിഷേധ പ്രകടനവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button