CHANGARAMKULAMLocal news

ചങ്ങരംകുളത്ത് വൈദ്യുതി ആഘാതമേറ്റ് മരിച്ച ബീഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ട് കൊടുക്കുന്നതിനെ ചൊല്ലി സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

ചങ്ങരംകുളം: ചങ്ങരംകുളത്ത് വൈദ്യുതി ആഘാതമേറ്റ് മരിച്ച ബീഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ട് കൊടുക്കുന്നതിനെ ചൊല്ലി സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം.ബുധനാഴ്ച കാലത്ത് 10 മണിയോടെയാണ് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ തുടങ്ങിയത്.ചങ്ങരംകുളം മൂക്കുതലയില്‍ മരംമില്ല് തൊഴിലാളിയായ ബീഹാര്‍ സമാസ്റ്റിപ്പൂര്‍ സ്വദേശി ഇസ്റാഫില്‍(27)നാണ് ചൊവ്വാഴ്ച വൈകിയിട്ട് ഷോക്കേറ്റത്. മില്ലിലെ മോട്ടോര്‍ തുടക്കുന്നതിനിടെ ഷോക്കേറ്റ ഇസ്റാഫീല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.ബുധനാഴ്ച കാലത്ത് 10 മണിയോടെ ചങ്ങരംകുളം പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആംബുലന്‍സില്‍ കയറ്റാനൊരുങ്ങിയതോടെ 200 ഓളം വരുന്ന ബീഹാര്‍ സ്വദേശികള്‍ തടഞ്ഞ് ഭഹളം വച്ചു.ഉടമ നഷ്ടപരിഹാരം നല്‍കാതെ മൃതദേഹം കൊണ്ട് പോവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഭഹളം തുടങ്ങിയത്.തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.തുടര്‍ന്ന് മരംമില്ല് ഉടമയും നാട്ടുകാരും പോലീസും മരിച്ച ഇസ്റാഫിലിന്റെ ബന്ധുക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഒരു ലക്ഷം രൂപ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നല്‍കാമെന്നും മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനം വഴി നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവും വഹിക്കാമെന്നും അറിയിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ക്ക് ഇളവ് വന്നത്.പിന്നീട് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button